|    Sep 23 Sat, 2017 11:43 pm
FLASH NEWS

സഹപാഠിക്ക് വീടൊരുക്കാന്‍ കുട്ടികള്‍ കൈകോര്‍ക്കുന്നു

Published : 22nd November 2016 | Posted By: SMR

ചെറുപുഴ: സ്‌കൂളിലെ ഭവനരഹിതയായ വിദ്യാര്‍ഥിനിക്ക് വീട് നിര്‍മിക്കാന്‍ കുട്ടികളും അധ്യാപക-രക്ഷകര്‍തൃ സമിതിയും കൈകോര്‍ക്കുന്നു. അപകടമരണത്തെ തുടര്‍ന്ന് പിതാവിനെ നഷ്ടമായ ചെറുപുഴ ജെഎംയുപി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ഥിനി അഞ്ജന മനോജിന് വീട് നിര്‍മിക്കാനാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും തയ്യാറെടുക്കുന്നത്. അമ്മയും സഹോദരനുമടങ്ങുന്ന അഞ്ജനയുടെ കുടുംബത്തിന് കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലെന്നറിഞ്ഞ അധ്യാപകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ധനസമാഹരണത്തിനൊരുങ്ങുന്നത്. സഹപാഠിക്കൊരു സ്‌നേഹക്കൂട് എന്ന പേരിലുള്ള പദ്ധതിയുടെ കൂടിയാലോചനയോഗവും ഫണ്ട് സ്വീകരണവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ കെ കുഞ്ഞികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്ത് ആദ്യഫണ്ട് സ്വീകരിച്ചു. കെ വി രാജിനി ഭവനനിര്‍മാണ ഫണ്ടിലേക്കുള്ള ആദ്യതുക കൈമാറി. പിടിഎ പ്രസിഡന്റ് കെ ഷോജി അധ്യക്ഷത വഹിച്ചു. വി സി ഷാജി പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക കെ വി നീന, ഷൈനി മൈക്കിള്‍, എം ജെ വര്‍ഗീസ് സംസാരിച്ചു.  ഉദാരമതികളായ വ്യക്തികളുടെയും  സംഘടനകളുടെയും സഹകരണവും കമ്മിറ്റി തേടുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക