|    Sep 19 Wed, 2018 6:31 am
FLASH NEWS

സഹപാഠിക്കൊരു സ്‌നേഹഭവനം പദ്ധതി: നാലാമത്തെ വീട് കൈമാറി

Published : 26th May 2018 | Posted By: kasim kzm

ചെമ്മങ്കടവ്: പിഎംഎസ്എഎംഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹപാഠിക്കൊരു സ്‌നേഹ ഭവനം പദ്ധതിയിലെ നാലാമത്തെ വീടും കൈമാറി. രണ്ടു വര്‍ഷം മുമ്പ് പൊതുജന സഹകരണത്തോടെ ആരംഭിച്ച സ്‌കൂളിലെ ഭവന പദ്ധതിയിലാണ് വീടുകള്‍ നിര്‍മിച്ചത്.
ഹൈസ്‌കൂളിലെ സ്‌കൗട്ട് യൂനിറ്റ് നിര്‍മിച്ച മൂന്നാമത്തെ വീടാണ് ഇത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂനിറ്റ് ഒരു വീട് നിര്‍മിച്ച് നല്‍കി. രണ്ടാമത്തെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. വീടിന്റെ കൈമാറ്റം പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി മുഹമ്മദ് അബ്ദുല്‍നാസര്‍, സ്‌കൗട്ട് അധ്യാപകന്‍ അബ്ദുര്‍റഹൂഫ് വരിക്കോടന്‍, പിടിഎ വൈസ് പ്രസിഡന്റ് പി പി അബ്ദുല്‍നാസര്‍, മാനേജ്മെന്റ് പ്രതിനിധി എന്‍ കെ റഹൂഫ്, അധ്യാപകന്‍ എന്‍ കെ മുജീബുര്‍റഹ്മാന്‍ എന്നിവരും സ്‌കൗട്ടംഗങ്ങളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss