|    Oct 22 Sun, 2017 4:54 am
Home   >  Todays Paper  >  Page 1  >  

സഹപാഠികളുടെ മര്‍ദ്ദനമേറ്റ് നാലാം ക്ലാസുകാരന്‍ മരിച്ചു

Published : 7th March 2016 | Posted By: SMR

നാമക്കല്‍: ജ്യോമട്രി ബോക്‌സിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചന്‍കോട് താലൂക്കിലെ സര്‍ക്കാര്‍ എലിമെന്ററി സ്‌കൂളിലാണു സംഭവം. ഒമ്പതു വയസ്സുകാരന്‍ സൂര്യയാണ് മരിച്ചത്. സഹപാഠികളായ രണ്ടുപേര്‍ക്കെതിരേ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു. സൂര്യയുടെ തലയ്ക്കാണ് അടിയേറ്റത്. ആദ്യം ഈറോഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സഹപാഠികളെ പോലിസ് പിടികൂടി. ഇവരുടെ പ്രായം പരിഗണിച്ച് ബാലനീതി ബോര്‍ഡ് ജാമ്യത്തില്‍ വിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക