|    Mar 29 Wed, 2017 4:36 pm
FLASH NEWS

സഹദിന് കരള്‍ മാറ്റണം; ശസ്ത്രക്രിയക്ക് വഴിയില്ലാതെ കുടുംബം വലയുന്നു

Published : 7th September 2016 | Posted By: SMR

അമ്പലപ്പുഴ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവിന് എത്രയും പെട്ടെന്ന് കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്യണം. പക്ഷേ ഓപറേഷനും തുടര്‍ ചികില്‍സയ്ക്കുമുള്ള ലക്ഷക്കണക്കിനു വരുന്ന രൂപ കണ്ടെത്താനാവാതെ കുടുംബം വഴി മുട്ടിനില്‍ക്കുകയാണ്.  അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തില്‍ നീര്‍ക്കുന്നം 17ാം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന സഹദിനാണ് കടുത്ത കരള്‍രോഗത്തെതുടര്‍ന്ന് ഓപറേഷ ന്‍ വേണ്ടി വന്നിരിക്കുന്നത്.
രണ്ടുവര്‍ഷത്തിനുമുമ്പുണ്ടായ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇടയ്ക്കു രോഗത്തിന് ശമനമുണ്ടാവുകയും വിശ്രമമില്ലാതെയുള്ള ജോലിയും കുടുംബത്തിന്റെ ഉത്തരവാദിത്വവും കൂടിയപ്പോള്‍ രോഗാവസ്ഥ കലശലാകുകയും ചെയ്തു. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിലാണ് ഓപറേഷന്‍ നടക്കുന്നത്. സഹോദരന്‍ 21 കാരനായ അജ്മലാണ് കരള്‍ ദാനം ചെയ്യുന്നത്. ഏകദേശം 40 ലക്ഷം രൂപ വേണ്ടിവരും. ഈ തുക കെണ്ടത്താനാവാതെ വിഷമിച്ചിരിക്കുകയാണ് കുടുംബം. ബൈപാസ് ഓപറേഷനു വിധേയനായ പിതാവിന്റെ തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്.
സഹദിന്റെ ദുരിതജീവിതം മനസ്സിലാക്കിയ ഒരുപറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ ധനസമാഹരണം നടത്തുന്നതിന് അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത് ചെയര്‍പേഴ്‌സണായി ജീവന്‍രക്ഷാസമിതി രൂപീകരിച്ചെങ്കിലും ഇതിനു ആഴ്ചകള്‍ വേണ്ടിവരുന്നതിനാല്‍ ധനസമാഹരണവും പ്രതിസന്ധിയിലായി. പൊതുപ്രവര്‍ത്തകരായ യു എം കബീര്‍, കെ എം റഷീദ്, ദേവന്‍ പി വണ്ടാനം എന്നിവരുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വലിയ ജീവിതം സ്വപ്‌നം കാണുന്ന സഹദിനെ ആരോഗ്യത്തോടെ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഒരുനാട് മുഴുവന്‍. കാരുണ്യത്തിന്റെ ഉറവ ഇനിയും വറ്റാത്ത സുമനസ്സുകളുടെ സഹായത്തിനായി ഈ കുടുംബം കാത്തിരിക്കുകയാണ്. ഫെഡറല്‍ ബാങ്ക് വണ്ടാനം ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 15670100105918. കൂടൂതല്‍ വിവരങ്ങള്‍ക്ക് 9288077066 എന്ന മൊബൈല്‍ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day