|    Nov 24 Fri, 2017 5:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സഹതാപം സൃഷ്ടിക്കാന്‍ വെടിവയ്പ് ആസൂത്രണം ചെയ്ത ; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Published : 4th August 2017 | Posted By: fsq

 

ഹൈദരാബാദ്: തനിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഗുണ്ടാസംഘത്തിന് പണം വാഗ്ദാനം ചെയ്ത് വെടിവയ്പ് ആസൂത്രണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തന്നെ വെടിവച്ച് പരിക്കേല്‍പിച്ച് നാട്ടില്‍ സഹതാപതരംഗം സൃഷ്ടിക്കുന്നതിന് 50 ലക്ഷം രൂപയാണ് ഇയാള്‍ ഗുണ്ടാസംഘത്തിന് നല്‍കിയത്. തെലങ്കാന യൂത്ത് കോണ്‍ഗ്രസ് നേതാവ് വിക്രം ഗൗഡാണ് അറസ്റ്റിലായത്. 35കാരനായ ഇയാള്‍ മുന്‍ ആന്ധ്രപ്രദേശ് മന്ത്രിയുടെ മകനാണ്. വെടിവയ്പില്‍ പരിക്കേറ്റ ഗൗഡ് സ്വകാര്യ ആശുപത്രി വിട്ട ഉടനെ പോലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുദ്ദേശിക്കുന്ന ഗൗഡ് വോട്ടര്‍മാരുടെ സഹതാപം പിടിച്ചുപറ്റുന്നതിനും ടിക്കറ്റ് കിട്ടുന്നതിനുമാണ് വെടിവയ്പ് ആസൂത്രണം ചെയ്തത്.അഞ്ചംഗ ഗുണ്ടാ സംഘത്തെയാണ് ഗൗഡ് ദൗത്യം ഏല്‍പിച്ചത്. വെടിവയ്പിനായി ഗുണ്ടാസംഘം നാടന്‍തോക്ക് സംഘടിപ്പിച്ചത് ഭോപാലില്‍ നിന്നായിരുന്നു. ഗുണ്ടാസംഘം രണ്ടുതവണയാണ് ഗൗഡിന്റെ കൈയ്ക്ക് വെടിവച്ചത്. വെടിവയ്്പു കേസിലെ മുഖ്യപ്രതി വിക്രം ഗൗഡ് തന്നെയാണ.് ഗുണ്ടാസംഘത്തിലെ അഞ്ചുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക