|    Oct 20 Fri, 2017 7:19 am
Home   >  National   >  

സഹതടവുകാരുടെ മര്‍ദനമേറ്റ കാസര്‍കോട് സ്വദേശി മരിച്ചു

Published : 18th July 2017 | Posted By: shins

മംളരൂരു: കര്‍ണാടകമംഗളൂരുവിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. മധൂര്‍ മായിപ്പാടിയില്‍ താമസിക്കുന്ന മംഗളൂരു യാക്കൂരിലെ ഉദയകുമാര്‍ റൈ (30) ആണ് മരിച്ചത്. മംഗളൂരു ബിജയ് കാപ്പിക്കാട്ട് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ഉദയകുമാര്‍ റൈയും മഞ്ചേശ്വരം നെട്ടിപ്പദവിലെ സി.എച്ച് അബ്ദുല്‍ ഹമീദും പോലീസ് പിടിയിലായി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സബ്ജയിലിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. 10 ദിവസം മുമ്പാണ് ഉദയ കുമാറിന് സഹതടവുകാരുടെ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ഉദയകുമാര്‍ ജയിലില്‍ ബോധമറ്റ് വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കാസര്‍കോട്ടും മംഗളൂരുവിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഉദയകുമാര്‍ റൈയെന്ന് പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക