|    Jul 21 Sat, 2018 7:48 am
FLASH NEWS

സഹചാരി സെന്റര്‍ വാര്‍ഷികം 170 കേന്ദ്രങ്ങളില്‍

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധവിഭാഗമായ വിഖായയുടെ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന സംസ്ഥാനത്തെ 170 സഹചാരി സെന്ററുകളുടെ ഒന്നാം വാര്‍ഷികം ഒക്ടോബര്‍ രണ്ടിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി സെന്ററുകളില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ നടത്തും. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സഹചാരി റിലീഫ് സെല്‍ തിരഞ്ഞടുക്കപ്പെട്ട സെന്ററുകളിലൂടെയുള്ള നിര്‍ധന രോഗികള്‍ക്കള്ള മരുന്ന് വിതരണ പദ്ധതി വാര്‍ഷികത്തിന്റെ ഭാഗമായി തുടക്കം കുറിക്കും. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സഹചാരിസെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള സംസ്ഥാന തല ശില്‍പശാല സുന്നി യുവജന സ്ംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.എസ്‌കെ എസ് എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റെ് അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു.സംസ്ഥാന  ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്,ഹബീബ് ഫൈസി കോട്ടോപാടം, ജലീല്‍ ഫൈസി അരിമ്പ്ര, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം,ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫ് സെക്രട്ടറി അബ്ദുല്‍ മജീദ് ഐക്കരപ്പടി ,കണ്‍വീനര്‍ അബ്ദുല്‍ സലാം ഫറൂഖ് ,നിസാം ഓമശ്ശേരി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss