|    Mar 27 Mon, 2017 4:21 pm
FLASH NEWS

സഹകരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങളെ സഹകരണ അടിസ്ഥാനത്തില്‍ നേരിടണം: മന്ത്രി

Published : 27th August 2016 | Posted By: SMR

കോട്ടയം: സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന ഏതുതരം പ്രശ്‌നങ്ങളും സഹകരണ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണമെന്ന് സഹകരണ മന്ത്രി എ സി മൊയ്തീന്‍. സഹകരണ ലൈബ്രറികള്‍ക്കുള്ള രണ്ടാംഘട്ട പുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും എസ്പിസിഎസിന്റെ ആഭിമുഖ്യത്തില്‍ ചങ്ങമ്പുഴയുടെ രമണന്റെ 55ാമത് പതിപ്പിന്റെ പ്രകാശനവും കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ ജനങ്ങളുടെ സഹകരണത്തിലൂടെ ഉറപ്പ് വരുത്തണം. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ നിയമ സംരക്ഷണവും സര്‍ക്കാര്‍ നല്‍കും.
സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങളെ പോലെ സഹകരണ മേഖലയിലെ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയായി മാറണം. ഇതിനായി ആധുനിക വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. പുസ്തകങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും സ്ഥാപനങ്ങള്‍ക്കു സാമ്പത്തിക നേട്ടം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും. കാലഘട്ടത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ സഹകരണ പ്രസിദ്ധീകരണ മേഖലയിലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് വ്യത്യസ്ത കവര്‍ പേജുകളില്‍ എസ്പിസിഎസ് പുറത്തിറക്കിയ രമണന്റെ 55ാമത് പതിപ്പിന്റെ ആദ്യ കോപ്പി ചങ്ങമ്പുഴയുടെ ചെറുമകന്‍ ഹരികുമാര്‍ ചങ്ങമ്പുഴയും കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പനും ഏറ്റുവാങ്ങി. പൊന്‍കുന്നം വര്‍ക്കി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് കൃതി പരിചയപ്പെടുത്തി.
സഹകരണ സംഘം രജിസ്ട്രാര്‍ ലളിതാംബിക, അഡീഷനല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്പ്, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം ബിനോയ് കുമാര്‍, പൊന്‍കുന്നം സെയ്ദ്, കെ ജെ അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പിവികെ പനയാല്‍, സെക്രട്ടറി അജിത് കെ ശ്രീധര്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day