|    Jul 26 Wed, 2017 2:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഹകരണ സംഘത്തിലെ തട്ടിപ്പ്: അന്വേഷണം ഉറപ്പാക്കാന്‍ ഉത്തരവ്

Published : 11th March 2016 | Posted By: SMR

കൊച്ചി: ജോയി എബ്രഹാം എംപി പ്രസിഡന്റായ മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. രാമപുരം പൊലിസ് വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. ബാങ്കില്‍ നിക്ഷേപിച്ച നാല് കോടി രൂപ തിരികെ നല്‍കാത്തതിനെതിരേ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ചുണ്ടിക്കാട്ടി വയലാര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക