|    Apr 22 Sun, 2018 12:29 pm
FLASH NEWS

സഹകരണ സംഘത്തിന്റെ പേരില്‍ തട്ടിപ്പ്: മധ്യവയസ്‌ക അറസ്റ്റില്‍

Published : 7th October 2016 | Posted By: Abbasali tf

കൊല്ലം: സഹകരണ സംഘത്തില്‍ നിക്ഷേപിക്കാനെന്ന് വിശ്വസിപ്പിച്ച് പലിശ വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത മധ്യവയസ്‌കയെ കൊല്ലം വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് പുന്നത്തല മഹാവിഷ്ണു നഗര്‍23 മംഗലത്തുവീട്ടില്‍ മാലിനീകുമാരി (57)ആണ് അറസ്റ്റിലായത്. തിരുമുല്ലവാരം വനിതാ വെല്‍ഫെയര്‍ കോപറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ഇവര്‍ കൂടുതല്‍ പലിശ വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നായാണ് പണം തട്ടിയെടുത്തത്. വാങ്ങിയ പണത്തിന് വ്യാജ രസീതാണ് നല്‍കിയിരുന്നതെന്ന് വെസ്റ്റ് എസ്‌ഐ വിനോദ് പറഞ്ഞു. കാലാവധി കഴിഞ്ഞതോടെ പലരും പണം തിരികെ എടുക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss