|    Feb 22 Thu, 2018 10:41 pm
FLASH NEWS

സഹകരണ സംഘങ്ങള്‍ സാധാരണക്കാരുടെ ആശ്രയ ബാങ്കുകള്‍: ഡോ. എം കെ അജയകുമാര്‍

Published : 26th November 2016 | Posted By: SMR

തൃശൂര്‍: കേരളത്തിലെ സഹകരണ സംഘങ്ങള്‍ സാധാരണ ജനങ്ങളുടെ ആശ്രയബാങ്കുകളാണെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം കെ അജയകുമാര്‍ പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ടൂവീലര്‍ വായ്പാ മേളയുടെ ആദ്യഘട്ട വാഹന വിതരണം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് സഹകരണ പ്രസ്ഥാനങ്ങള്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘം പ്രസിഡന്റ് കെ എന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ ജ്യോതിഷ്, കെ പി ഗിരീഷ്, ബീനാമാത്യു, ഇ മധുസൂദനന്‍, ജോജു എ ടി, എം ജി സുബിന്‍, ഒ വി ബിജി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss