|    Nov 24 Fri, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഹകരണ സംഘങ്ങളിലെ പരീക്ഷ : നിബന്ധന സ്‌റ്റേ ചെയ്തു

Published : 12th August 2017 | Posted By: fsq

 

കൊച്ചി: സഹകരണ സംഘങ്ങളില്‍ ഭരണ സമിതി നേരിട്ടു നടത്തുന്ന നിയമനത്തില്‍ വ്യക്തികളെ എഴുത്തുപരീക്ഷ ചുമതല ഏല്‍പ്പിക്കാമെന്ന രജിസ്ട്രാറുടെ നിബന്ധന ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സഹകരണസംഘം ചട്ടങ്ങള്‍ 182 (5) പ്രകാരം 1991ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം എഴുത്തുപരീക്ഷകള്‍ പുറം ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, ഇത്തരം എജന്‍സികള്‍ വ്യക്തികളോ സഹകരണവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന ഏജന്‍സികളോ ആയിരിക്കരുത് എന്ന് 2010ല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് സഹകരണ രജിസ്ട്രാര്‍ എഴുത്തുപരീക്ഷ നടത്താന്‍ വ്യക്തികളെയും ചുമതലപ്പെടുത്താമെന്ന് വിശദമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കി. ഇതാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക