|    Sep 22 Fri, 2017 5:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹകരണ സംഘം ജീവനക്കാരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘം ജീവനക്കാരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ കേരള സ്‌റ്റേറ്റ് സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. മരണാനന്തര ധനസഹായം, ചികില്‍സാ ധനസഹായം, സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് തുടങ്ങിയവയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ബോര്‍ഡില്‍ അംഗങ്ങളായ സഹകരണസംഘം ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണമടഞ്ഞാല്‍ നല്‍കിവന്ന മരണാനന്തര ധനസഹായം 1,50,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി വര്‍ധിപ്പിച്ചു.  ക്യാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍, വൃക്ക നീക്കം ചെയ്യല്‍, കരള്‍ മാറ്റിവയ്ക്കല്‍, കരള്‍ ശസ്ത്രക്രിയ, മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവയ്ക്ക് നല്‍കുന്ന ചികില്‍സാ ധനസഹായം 75,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിച്ചു.  കാഴ്ച ശക്തിയ്ക്കുണ്ടാവുന്ന വൈകല്യം, തളര്‍വാതം, അപകടം മൂലമോ മറ്റ് കാരണങ്ങളാലോ ഉണ്ടാവുന്ന അംഗവൈകല്യം, ബ്രെയിന്‍ ട്യൂമര്‍, എപ്പിലെപ്‌സി, മാരകമായ ഹെഡ് ഇന്‍ജുറി, മെനിഞ്ചൈറ്റിസ്, എന്‍സഫാലിറ്റിസ്, തലച്ചോറിനെയും സ്‌പൈനല്‍കോഡിനെയും ബാധിക്കുന്ന ഡീജനറേറ്റീവ് രോഗങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന ചികില്‍സാ ധനസഹായം 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി വര്‍ധിപ്പിച്ചു.  ഈ വിഭാഗത്തില്‍ ജോയിന്റ് റീപ്ലേസ്‌മെന്റ് ചികില്‍സ പുതുതായി ഉള്‍പ്പെടുത്തി.  യൂട്രസ്സ് റിമൂവല്‍, ഹൃദയ സംബന്ധമായ അസുഖം, വൃക്ക സംബന്ധമായ അസുഖം, ലിവര്‍ സിറോസിസ്, തൈറോയിഡ് ഓപറേഷന്‍, ഹെര്‍ണിയ ഓപറേഷന്‍ എന്നിവയ്ക്ക് നല്‍കുന്ന ധനസഹായം 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി വര്‍ധിപ്പിച്ചു.  ആസ്തമ, ക്ഷയരോഗം, ചിക്കുന്‍ഗുനിയ എന്നീ ചികില്‍സകള്‍ക്ക് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി വര്‍ധിപ്പിക്കുകയും എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി, വെരിക്കോസ് വെയിന്‍ ഓപറേഷന്‍ എന്നിവകൂടി ഉള്‍പ്പെടുത്തി. ജീവനക്കാരുടെ ആശ്രിതരുടെ ചികില്‍സയ്ക്ക് നല്‍കുന്ന ധനസഹായം 25,000 രൂപയില്‍ നിന്ന് 40,000 രൂപയായി വര്‍ധിപ്പിച്ചു.  വിരമിക്കുന്ന അംഗങ്ങള്‍ക്ക്  തിരികെ നല്‍കുന്നതോടൊപ്പം അനുവദിച്ചിരുന്ന അഞ്ച് ശതമാനം ഇന്‍സെന്റീവ് പത്ത് ശതമാനമായി വര്‍ധിപ്പിച്ചു.  ജീവനക്കാരും സംഘവും ബോര്‍ഡില്‍ ഒടുക്കുന്ന തുക 100ല്‍ നിന്ന് 130 രൂപയായും വര്‍ധിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക