|    Sep 27 Wed, 2017 1:35 am
Home   >  Todays Paper  >  page 7  >  

സഹകരണ മേഖല തകര്‍ക്കാനുള്ള നീക്കം ആസൂത്രിതം: സിപിഎം

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാട് കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കില്ല എന്ന വാദത്തിന് ന്യായീകരണമില്ല. കേരളത്തില്‍ സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സഹകരണ ബാങ്കുകളെ തകര്‍ക്കുക എന്ന ലക്ഷ്യം ഈ തീരുമാനത്തിന് പിന്നിലുണ്ട്.
ഒരു ലക്ഷം കോടി രൂപയോളം നിക്ഷേപമുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നത് പുതുതലമുറയിലെ സ്വാകാര്യ ബാങ്കുകളെ സഹായിക്കാനാണ്. പ്രാഥമിക, ജില്ലാ സഹകരണ ബാങ്കുകള്‍ ആശ്രയിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിന്റെ ഗ്രാമീണ മേഖലയിലുണ്ട്. പുതു തലമുറ ബാങ്കുകള്‍ക്ക് സാധാരണക്കാരുടെ നിക്ഷേപം സ്വന്തമാക്കാന്‍ ഈ തീരുമാനം കാരണമാവും.
സഹകരണ ബാങ്കില്‍ മാത്രം അക്കൗണ്ട് ഉള്ളവര്‍ക്ക് പണം പിന്‍വലിക്കുന്നതിനോ നിക്ഷേപിക്കാനോ സാധിക്കാത്തത് ഇത് കാരണമാണ്. സഹകരണ ബാങ്കുകള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചത് റിസര്‍വ് ബാങ്ക് പുനപ്പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക