|    Aug 19 Sat, 2017 2:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹകരണ മേഖലയെ തകര്‍ക്കുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: ഉമ്മന്‍ചാണ്ടി

Published : 6th August 2017 | Posted By: fsq

 

പത്തനംതിട്ട: സഹകരണ ബാങ്കുകളിലെ പണം യഥേഷ്ടം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയില്‍ കേരള കോ-ഓപറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനുവേണ്ടിയാണ് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ പിരിച്ചുവിട്ട് കേരളാ ബാങ്ക് രൂപീകരിക്കാനായി സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇത് സഹകരണ മേഖലയെ തകര്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ തകര്‍ക്കുന്ന നിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറാന്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം, ശക്തമായ സമരപരിപാടികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് പി കെ രാജീവന്‍, മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, ഐന്‍ടിയുസി ജില്ലാപ്രസിഡന്റ് എ ഷംസുദ്ദീന്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക