|    Aug 18 Fri, 2017 6:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹകരണ മേഖലയിലെ സാമ്പത്തിക നിയന്ത്രണം ഉടനെ പിന്‍വലിക്കണം: രമേശ് ചെന്നിത്തല

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിച്ച സാമ്പത്തിക നിയന്ത്രണം ഉടനെ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണമേഖലയിലേത് ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു ജനങ്ങള്‍ ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. സഹകരണമേഖലയെ തകര്‍ക്കുന്ന ഒരു നടപടിയോടും യുഡിഎഫിനു യോജിപ്പില്ല. ഈ നയം തിരുത്തിയേ മതിയാവൂ. കേരള എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ട് ഇക്കാര്യത്തില്‍ വ്യക്തമായ തിരുമാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ തരം നികുതികള്‍ ജനങ്ങളില്‍ നിന്നു പിരിക്കുന്നത് ഡിസംബര്‍ 31 വരെ നിര്‍ത്തിവയ്ക്കണമെന്ന യുഡിഎഫ് നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കണം. പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം അടിയന്തരമായി ചെയ്യണം. മല്‍സ്യത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരുടെ കടങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ടുപോവും. എല്‍ഡിഎഫ് നടത്തുന്ന സമരവുമായി അവര്‍ മുന്നോട്ടുപോവുന്നതില്‍ തെറ്റിെല്ലന്നും അതുപോലെ യുഡിഎഫും തങ്ങളുടേതായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും ചോദ്യത്തിനു മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക