|    Oct 21 Sat, 2017 6:49 am
FLASH NEWS

സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

Published : 19th November 2016 | Posted By: SMR

പത്തനംതിട്ട: കറന്‍സി നോട്ട് നിരോധനം സഹകരണ മേഖലയിലടക്കം ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇപ്പോള്‍ സ്വീകരിച്ചു വരുന്ന മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കണമെന്നും ആര്‍എസ്പി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ ഗ്യാരന്റിയനുസരിച്ച് ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ പരിഹരിക്കാനായി അടിയന്തര ഇടപെടീല്‍ അനിവാര്യമാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ ഉറവിടമാണെന്ന ബിജെപി സംസ്ഥാന നേതാക്കളുടെ പ്രസ്താവന അപഹാസ്യമാണ്. സംസ്ഥാന കമ്മിറ്റിയംഗം ആര്‍ എം ഭട്ടതിരി യോത്തില്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക