|    Mar 24 Fri, 2017 3:51 pm
FLASH NEWS

സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് വെട്ടേറ്റു

Published : 23rd August 2016 | Posted By: mi.ptk

Murder_

തിരുവനന്തപുരം: വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി ജയചന്ദ്രനെ(34) ആണ് ബാങ്കിനുള്ളില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. രാവിലെ ഒന്‍പതോടെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജയചന്ദ്രനെ വെട്ടേറ്റ് കിടിക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബാങ്കിന്റെ രണ്ടാം നിലയിലാണ് ജയചന്ദ്രന്‍ വെട്ടേറ്റ് കിടന്നിരുന്നത്. ഗുരുതരാവസ്ഥയിലായ ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണശ്രമത്തിനിടെയാണ് ജയചന്ദ്രന് വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.

(Visited 339 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക