|    Jul 22 Sun, 2018 12:33 pm
FLASH NEWS
Home   >  Kerala   >  

സഹകരണ ബാങ്ക് വനിത സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഓഫീസിലിട്ട് മര്‍ദ്ദിച്ചു

Published : 8th September 2017 | Posted By: mi.ptk

അടിമാലി: വനിത സഹകരണ ബാങ്ക് സെക്രട്ടറിയെ ഡയറക്ടറായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഓഫീസിലിട്ട് മര്‍ദ്ദിച്ചതായി പരാതി.പരിക്കേറ്റ സെക്രട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്.അടിമാലി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി മോബി പ്രസ്റ്റീജ്(32)നെയാണ് ഇതേ ബാങ്കിലെ ഡയറക്ടര്‍ കൂടിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഓഫീസിലിട്ട് മര്‍ദ്ധിച്ചത്. സെക്രട്ടറിയുടെ ക്യാബിനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാജര്‍ബുക്ക് ആവശ്യപ്പെട്ടു. ഇത് സെക്രട്ടറി നല്‍കി. എന്നാല്‍ ഒരു ജീവനക്കാരന്‍ ഡ്യുട്ടിയില്‍ ഉണ്ടെങ്കിലും ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇത് ചോദ്യം ചെയ്യുകയും സെക്രട്ടറിയെ അപമാനിക്കുന്ന തരത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് പ്രകോപിതനായി ഹാജര്‍ ബുക്ക് വലിച്ചെറിഞ്ഞ് ഇയാള്‍ സെക്രട്ടറിയുടെ മുറിയില്‍ നിന്ന് പുറത്ത് പോയി. സംഭവം അറിഞ്ഞ ബാങ്ക് പ്രസിഡന്റ് സെക്രട്ടറിയെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ തേടി. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ്ടും ഇവിടെയെത്തുകയും തന്നെ മര്‍ദ്ദിക്കുകയുമാണ് ഉണ്ടായതെന്ന് സെക്രട്ടറി പറഞ്ഞു. നിയമപരമല്ലാത്ത കാര്യങ്ങള്‍ പലപ്പോഴും ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സെക്രട്ടറി പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss