|    Dec 18 Mon, 2017 4:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സഹകരണ ബാങ്ക് പ്രശ്‌നം; മുഖ്യമന്ത്രി കേരള എംപിമാരുടെ യോഗം വിളിച്ചു

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകളുടെ ഇടപാട് നടത്താന്‍ സഹകരണ ബാങ്കുകളെ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ഒറ്റക്കെട്ടായി പോരാടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി എംപിമാര്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ധനകാര്യമന്ത്രിയെയും കാണും. ഇക്കാര്യം പാര്‍ലമെന്റിനുള്ളിലും പുറത്തും ഉന്നയിക്കുമെന്ന് യോഗത്തിന് ശേഷം എംപിമാരായ പി കരുണാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ ഇക്കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷിക ബാങ്കുകളെന്നും അവയെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുമെന്നും എംപിമാര്‍ പറഞ്ഞു. കേരളത്തിലുടനീളം 1551 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുണ്ട്. 14 ജില്ലാ സഹകരണ ബാങ്കുകളില്‍ ആണ് ഇവയെല്ലാം തന്നെ സംയോജിപ്പിച്ചിരിക്കുന്നത്. കാര്‍ഷികചില്ലറ വ്യാപാര പ്രവര്‍ത്തനങ്ങളുടെ നെടുന്തൂണായ സഹകരണ സംഘങ്ങള്‍ സാധാരണ ബാങ്കിങ്ങ് സംവിധാനത്തിന്റെ വെളിയിലാണ് പ്രവര്‍ത്തിക്കുന്നത്. സഹകാരികളുടേതായി ഈ സ്ഥാപനങ്ങളില്‍ ഏകദേശം 75000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഉണ്ട്. എന്നിട്ടും പഴയ നോട്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്തുവാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എംപിമാരുടെ യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ്‌ഗോപി എംപി രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss