|    Feb 25 Sat, 2017 1:49 am
FLASH NEWS

സഹകരണ ബാങ്ക് നിക്ഷേപം: ആശങ്ക വേണ്ടെന്ന് ഗ്യാരന്റി ബോര്‍ഡ്

Published : 25th November 2016 | Posted By: SMR

കോട്ടയം: സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ചു നിക്ഷേപകരില്‍ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ എ പത്മകുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡില്‍ അംഗങ്ങളായുള്ള മുഴുവന്‍ അംഗസംഘങ്ങളുടേയും നിക്ഷേപങ്ങള്‍ക്കും ഗ്യാരന്റി നല്‍കിയിട്ടുള്ളതാണ്. ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍പ്പെടുത്താതും 1969ലെ സഹകരണ നിയമനം അനുസരിച്ചു പ്രവര്‍ത്തിക്കുന്നതുമായ സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ ഉറപ്പിലേയ്ക്കാണ് നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് രൂപീകരിച്ചത്.  നൂറുകോടി രൂപയോളം രൂപ ഗ്യാരന്റി ബോര്‍ഡില്‍ വരിസംഖ്യയായി സഹകരണ ബാങ്കുകള്‍ അടച്ചതു കരുതല്‍ ധനമായി ബോര്‍ഡിന്റെ സൂക്ഷിപ്പിലുണ്ടെന്നും പത്മകുമാറും,  ഭരണസമിതിയംഗം അഡ്വ. കെ അനില്‍കുമാറും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക