|    Aug 16 Wed, 2017 8:44 pm
FLASH NEWS

സഹകരണ ബാങ്കുകള്‍ പരിശോധിക്കണം: പി സി ജോര്‍ജ്ോ

Published : 17th November 2016 | Posted By: SMR

കോട്ടയം: അവിഹിത മാര്‍ഗത്തിലൂടെ കണക്കിലില്ലാത്ത പണം സ്വരൂപിച്ച വ്യക്തികളുടെയും സംഘടനകളുടെയും വന്‍തോതിലുള്ള നിക്ഷേപം കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളിലും ഉണ്ടെന്നും ഇതു കണ്ടെത്താന്‍ പരിശോധന നടത്താന്‍ ആദായ നികുതി വകുപ്പിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കണമെന്നും ജനപക്ഷമുന്നണി ചെയര്‍മാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. കേരളത്തിലെ പല ഉന്നത നേതാക്കളുടെയും രാഷ്്ട്രീയ പാര്‍ട്ടികളുടെയും അവരുടെ അനുബന്ധ സംഘടനകളുടെയും സാമ്പത്തിക സാമ്പാദ്യങ്ങളില്‍ ഏറിയ പങ്കും നിക്ഷേപിച്ചിട്ടുള്ളത് സഹകരണ ബാങ്കുകളിലാണ്. കള്ളപ്പണം തടയാനും കണ്ടെത്താനുമുള്ള കറന്‍സി നിരോധനത്തെതുടര്‍ന്ന് ഇവരെല്ലാം നെട്ടോട്ടം ഓടുകയാണ്. ബിനാമികളുടെയും ബന്ധുമിത്രാതികളുടെയും കടലാസ് സംഘടനകളുടെ പോലും പേരില്‍ വന്‍തുകകള്‍ നിക്ഷേപിച്ചിട്ടുള്ള ഇത്തരക്കാരാണ് പാവങ്ങളുടെയും സാധാരണക്കാരായ സഹകാരികളുടെയും പേരില്‍ ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണം തടയുന്നതിന് കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക