|    Aug 17 Thu, 2017 12:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സഹകരണ ബാങ്കുകളുടെ ഹരജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

Published : 25th November 2016 | Posted By: SMR

മുംബൈ: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ ജില്ലാ സഹകരണബാങ്കുകളുടെ ഹരജി പരിഗണിക്കുവാനോ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുവാനോ കഴിയുകയില്ലെന്ന് ബോംബെ ഹൈക്കോടതി. ഹരജി പരിഗണിക്കണമോ എന്ന് തീരുമാനിക്കാന്‍ സുപ്രിംകോടതിയുടെ വിശദീകരണം തേടാനും ഹൈക്കോടതി ബാങ്കുകളോട് ആവശ്യപ്പെട്ടു. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് മുംബൈ, ഷോലാപൂര്‍, നാസിക്, പൂനെ ജില്ലാ സെന്‍ട്രല്‍ കോ-ഓപറേറ്റീവ് ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് ഹരജികള്‍ സുപ്രിംകോടതി അടുത്തമാസം രണ്ടിനു പരിഗണിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ ഹരജികളില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി അടുത്തമാസം അഞ്ചിലേക്കു മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക