|    Apr 30 Sun, 2017 12:49 am
FLASH NEWS

സഹകരണ ബാങ്കുകളുടെ ഹരജി; ആര്‍ബിഐയുടെ പ്രതികരണമാരാഞ്ഞു

Published : 22nd November 2016 | Posted By: SMR

മുംബൈ: നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജികളില്‍ ബോംബെ ഹൈക്കോടതി റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) പ്രതികരണമാരാഞ്ഞു. അസാധുവായ 500, 1000 നോട്ടുകള്‍ സഹകരണബാങ്കുകള്‍ മാറിക്കൊടുക്കാനോ നിക്ഷേപമായി സ്വീകരിക്കാനോ പാടില്ലെന്ന റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറിനെ ചോദ്യംചെയ്താണ് ഹരജി സമര്‍പ്പിച്ചത്. മുംബൈ, സോലാപൂര്‍ ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളാണ് കോടതിയെ സമീപിച്ചത്. റിസര്‍വ് ബാങ്കിന്റെ രണ്ട് സര്‍ക്കുലറുകളില്‍ പ്രഥമദൃഷ്ട്യാ വൈരുധ്യമുണ്ടെന്ന് ജസ്റ്റിസുമാരായ എ എസ് ഒക, എം എസ് കാര്‍ണിക് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഈ മാസം 14നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
നോട്ട് അസാധുവാക്കിയയത് ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ കോടതികളില്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതിയോ ഒറ്റ ഹൈക്കോടതിയോ പരിഗണിക്കണമെന്നഭ്യര്‍ഥിച്ച് കേന്ദ്രം നല്‍കിയ ഹരജിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ ബെഞ്ച് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങിന് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന്റെ ഹരജിയില്‍ നാളെ സുപ്രിംകോടതി വാദംകേള്‍ക്കുമെന്ന് സിങ് ഹൈക്കോടതിയെ അറിയിച്ചു. സഹകരണ ബാങ്കുകളുടേതിന് സമാനമായ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഹരജിയുടെ പകര്‍പ്പ് ഇന്ന് സമര്‍പ്പിക്കാനാണ് അഡീഷനല്‍ അറ്റോണി ജനറലിന് കോടതി നിര്‍ദേശം നല്‍കിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day