|    Feb 21 Tue, 2017 10:54 pm
FLASH NEWS

സഹകരണ ബാങ്കുകളുടെ പണിമുടക്ക് പറവൂര്‍ മേഖലയില്‍ പൂര്‍ണം

Published : 17th November 2016 | Posted By: SMR

പറവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിലും സഹകരണ മേഖലയോടു കാണിക്കുന്ന വിവേചനത്തിലും പ്രതിഷേധിച്ച് സഹകരണ ബാങ്കുകള്‍ ബുധനാഴ്ച്ച നടത്തിയ ബാങ്ക് അടച്ചിടല്‍ പറവൂര്‍ മേഖലയില്‍ പൂര്‍ണം.നിരോധിച്ച 1000, 500 രൂപയുടെ കറന്‍സികള്‍ നിക്ഷേപിക്കുന്നതിനും ലോണ്‍ അക്കൗണ്ടിലേക്ക് വകയിരുത്തുന്നതിനും നല്‍കിയിരുന്ന അനുമതി കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം എടുത്തുകളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സഹകരണ ബാങ്കിങ് മേഖല പൂര്‍ണമായും നിശ്ചലമായി. ഗ്രാമീണ മേഖലയില്‍ സാധാരണക്കാരും പാവപ്പെട്ടവരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. സ്വര്‍ണം പണയം ഇടപാടിനും ബാങ്ക് വായ്പയ്ക്കും നിക്ഷേപം, വിവിധ തരം ചിട്ടികള്‍ എന്നിവ ഉപയോഗപ്പെടുത്തി പണമിടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് സഹകരണ മേഖലയിലാണ്. ബാങ്കിങ് മേഖല കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലം നിലച്ചതോടെ സഹകരണ ബാങ്കുകളില്‍ ഇടപാടു നടത്തുന്നവര്‍ അങ്കലാപ്പിലായിരിക്കുകയാണ്. ഈ ബാങ്കുകളില്‍ മാത്രം അക്കൗണ്ടുകള്‍ ഉള്ളവര്‍ പണം ലഭിക്കാതെ വന്നതോടെ ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ ഏറെ പ്രയാസം നേരിടുകയാണ്. പറവൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂനിയന്റെ കീഴില്‍ വരുന്ന ഒരു ബാങ്ക് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുത്തു. ബിജെപി ഭരിക്കുന്ന വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്ക് മാത്രമാണ് പണിമുടക്കില്‍ പങ്കെടുക്കാതെ പ്രവര്‍ത്തിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന ഈ ബാങ്കിനും ബാധകമായതിനാല്‍ നാട്ടുകാരും നിക്ഷേപകരും പണത്തിനായി നിത്യവും ബാങ്ക് അധികൃതരെ സമീപിക്കുകയാണ്. സഹകാരികള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ പ്രയാസം അനുഭപ്പെട്ടതോടെ നാട്ടുകാര്‍ ബാങ്ക് അധികൃതരോട് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. വിവാഹം, വിദ്യാഭ്യാസം, ചികില്‍സ, ഗൃഹനിര്‍മാണം മറ്റ് ബിസനസ് വായ്പകള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ ദിവസവും ബാങ്ക് അധികൃതരെ സമീപിച്ച് വായ്പ ലഭ്യമാവുന്നതിന് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇടപാടുകള്‍ പൂര്‍ണമായും സ്തംഭിച്ചതിനാല്‍ ബാങ്ക് അധികൃതര്‍ നിസ്സഹായാവസ്ഥയിലാണ്. സ്വര്‍ണം പണയപ്പെടുത്തി വായ്പയെടുത്തവര്‍ക്ക് പണം തിരികെ അടച്ച് സ്വര്‍ണം തിരിച്ചെടുക്കാന്‍ കഴിയാത്ത സ്ഥിതി രൂക്ഷമായിട്ടുണ്ട്. നിശ്ചിതി കാലാവധി കഴിഞ്ഞ നൂറ് കണക്കിന് പവന്‍ സ്വര്‍ണങ്ങളാണ് സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണമാവാനാണ് സാധ്യത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക