|    Nov 23 Thu, 2017 11:04 am
FLASH NEWS
Home   >  News now   >  

സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും നികുതി ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്

Published : 10th November 2016 | Posted By: G.A.G

banks

ന്യൂഡല്‍ഹി : സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും നികുതി ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. സഹകരണബാങ്കുകള്‍ നിക്ഷേപം വെളിപ്പെടുത്തണമെന്നും വെളിപ്പെടുത്തുന്ന തുകയുടെ ശ്രോതസ് കാണിക്കണമെന്നുമാണ് നിര്‍ദേശം. കള്ളപ്പണം പുറത്തുകൊണ്ടുവരുന്ന നടപടിയുടെ ഭാഗമാണിത്.
സഹകരണബാങ്കുകള്‍ക്ക് സ്വന്തമായി നോട്ടുകള്‍ മാറാനാവില്ല. ഇതിനായി വാണിജ്യബാങ്കുകളെ സമീപിക്കേണ്ടി വരും. ഇതിനായി സമീപിക്കുമ്പോള്‍ മുഴുവന്‍ പണത്തിനും ശ്രോതസ് വെളിപ്പെടുത്തേണ്ടി വരും എന്ന സ്ഥിതി വന്നതോടെ കണക്കില്‍്‌പ്പെടാത്ത പണം സഹകരണബാങ്കുകളില്‍ സൂക്ഷിച്ചവര്‍ക്കൊപ്പം സഹകരണബാങ്കുകളും വെട്ടിലായി. സഹകരണബാങ്കുകളിലെ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള പണവും അടിയന്തിരമായി പിന്‍വലിച്ച് ശ്രോതസ് കാണിച്ച് മാറ്റിവാങ്ങുകയും അല്ലാത്തപക്ഷം 200 ശതമാനം പിഴ അടക്കേണ്ടി വരികയോ വേണ്ടി വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക