|    Nov 22 Wed, 2017 7:14 am
FLASH NEWS

സഹകരണ ഫുട്‌ബോള്‍; പെരിന്തല്‍മണ്ണ സര്‍വീസ് ബാങ്ക് ജേതാക്കള്‍

Published : 13th November 2017 | Posted By: fsq

 

മങ്കട: പ്രായവും, പരിമിതികളും വകവെക്കാത്ത ഒരു കളിക്കാണ് ഇന്നലെ മങ്കട സാക്ഷിയായത്. നിരവധി അഖിലേന്ത്യാ ഫുട്ബാള്‍ മല്‍സരത്തിന് വേദിയായ മങ്കട ഹൈസ്‌കൂള്‍ സ്‌റ്റേഡിയം സഹകരണ ജീവനക്കാരും, ഭരണസമിതി അംഗങ്ങളും അണിനിരന്ന ഒരു ഫുട്ബാള്‍ മല്‍സരത്തിന് സാക്ഷിയായി. 64ാമത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ സര്‍ക്കിള്‍ സഹകരണ യൂനിയനാണ് ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചത്.   പെരിന്തല്‍മണ്ണ താലൂക്കിലെ 12 സഹകരണ സ്ഥാപനങ്ങളാണ് മത്‌സരത്തില്‍ പങ്കെടുത്തിരുന്നത്. ആദ്യമായാണ് സ ര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഫുട്ബാള്‍ മല്‍സരം നടത്തുന്നത്. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ഫുട്ബാള്‍ മല്‍സരത്തില്‍ പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് ജേതാക്കളായി. രാമപുരം സര്‍വ്വീസ് സഹകരണ ബാങ്കിനോട് സമനിലയില്‍ കലാശിച്ച ഫൈനല്‍ മല്‍സരത്തില്‍ ടോസ് നേടിയാണ് പെരിന്തല്‍മണ്ണ ജേതാക്കളായത്. വൈകിയിട്ട് നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ ഉമര്‍തയ്യില്‍ സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക