|    Apr 23 Sun, 2017 11:22 pm
FLASH NEWS

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല; എല്‍ഡിഎഫ് രാപ്പകല്‍ സമരം ഇന്ന്

Published : 24th November 2016 | Posted By: SMR

ആലപ്പുഴ: എല്‍ഡിഎഫ് നേതൃത്വത്തില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ ഒമ്പതു  മുതല്‍ നാളെ ഒമ്പതു വരെ രാപ്പകല്‍ സമരം നടത്തും.500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ദുരിതം പേറുന്ന ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കുന്നതാണ് കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാരുകളുടെ നിലപാടകളെന്ന് ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ സഹകാരികള്‍ വലിയ ബുദ്ധിമുട്ടിലും ആശങ്കയിലുമാണ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിന് വരുന്ന നിക്ഷേപങ്ങള്‍ സ്വാകാര്യ കോര്‍പ്പറേറ്റു ബാങ്കുകള്‍ക്ക് കൈമാറാനുള്ള ഗൂഢ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കുത്തകകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നികുതി ഇളവു നല്‍കുന്നവര്‍ സാധാരണക്കാരുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day