|    Oct 21 Sun, 2018 4:49 am
FLASH NEWS

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മേഖലാ ഓഫിസ് നിര്‍ത്താലാക്കി

Published : 29th September 2017 | Posted By: fsq

 

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ തൃശൂര്‍ മേഖലാ ഓഫിസ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. തൃശൂര്‍ മുതുല്‍ കാസര്‍കോട് വരെയുള്ള ഏഴു ജില്ലകളിലെ സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉപകാരമായിരുന്ന ഓഫിസാണ് സര്‍ക്കാര്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി നിര്‍ത്തലാക്കിയത്. സംസ്ഥാന സഹകരണ ജീവനക്കാരുടെ സാശ്രയ പെന്‍ഷന്‍ പദ്ധതി, സംസ്ഥാന ജില്ല സഹകരണ ജീവനക്കാരുടെ സാശ്രയ പെന്‍ഷന്‍ പദ്ധതി, പ്രാഥമിക സഹകരണ സംഘങ്ങള്‍, അപ്പക്‌സ് സഹകരണ സംഘങ്ങള്‍, എന്നിവ കൂടാതെ സഹകരണേതര വകുപ്പുകളായ ക്ഷീരം, കയര്‍, വ്യവസായം, മല്‍സ്യം, കൈത്തറി, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് എന്നീ വകുപ്പുകളിലെ സഹകരണസംഘം ജീവനക്കാരുടെ അംഗത്വ, പെന്‍ഷന്‍ അപേക്ഷകള്‍ മേഖലാ ഓഫിസിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഏഴു ജില്ലകളിലായി 2116 സഹകരണ സംഘങ്ങളില്‍ നിന്ന് 18,415 ജീവനക്കാര്‍ അംഗങ്ങളായാണ് മേഖലാ ഓഫിസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. മേഖലാ ഓഫിസില്‍ അംഗത്വത്തിനുള്ള അപേക്ഷയും, പെന്‍ഷന്‍ അപേക്ഷയും സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നു. മറ്റു ജില്ലകളിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും പ്രയോജനം ലഭിക്കുന്നില്ലെന്നും ഓഫിസ് വാടകയും, ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ ചെലവുകളില്‍ കുറവു വരുത്താന്‍ കഴിയുമെന്നും അതിനാല്‍ മേഖലാ ഓഫിസ് നിര്‍ത്തലാക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഹകരണ വകുപ്പ് മേഖലാ ഓഫിസ് നിര്‍ത്തലാക്കിയത്. മേഖലാ ഓഫിസ് നിര്‍ത്തലാക്കിയതോടെ പെന്‍ഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തിരുവനന്തപുരത്തെ ഹെഡ് ഓഫിസിനു കീഴിലാക്കി. പെന്‍ഷന്‍ ബോര്‍ഡിലെ അംഗത്വവും, പെന്‍ഷന്‍ അപേക്ഷകളുടെ ഫലയുകളുടെ പരിശോധനയും, ഭരണസമിതി തീരുമാനമെടുക്കുന്നതിനും സൗകര്യപ്രദമായതിനാലാണ് മേഖലാ ഓഫിസ് നിര്‍ത്തലാക്കാന്‍ ശുപാര്‍ശ നല്‍കിയതെന്നും ഭരണസമിതിയംഗം വി എ രമേഷ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss