|    Nov 23 Thu, 2017 6:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: സഹകരണ ജീവനക്കാരുടെ കുറഞ്ഞ പെന്‍ഷന്‍ എല്ലാ വിഭാഗങ്ങള്‍ക്കും 3000 രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രാഥമിക സംഘങ്ങള്‍ക്ക് നേരത്തേ 1500 രൂപയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 2000 രൂപയുമായിരുന്നു കുറഞ്ഞ പെന്‍ഷന്‍.  സഹകരണ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചുവന്നിരുന്ന ക്ഷാമബത്ത അഞ്ച് ശതമാനമായിരുന്നത് ഏഴു ശതമാനമായി വര്‍ധിപ്പിച്ചു. പ്രാഥമിക സംഘങ്ങള്‍ക്ക് 1000 രൂപയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 1500 രൂപയുമായിരുന്ന കുടുംബപെന്‍ഷന്‍ എല്ലാ വിഭാഗങ്ങള്‍ക്കും 2000 രൂപയായി കൂട്ടി. പെന്‍ഷനര്‍ മരിച്ചാല്‍ ഏഴുവര്‍ഷം കഴിയുന്നത് വരെയോ 65 വയസ്സ് തികയുമായിരുന്ന കാലയളവ് വരെയോ ആശ്രിത പെന്‍ഷന്‍ മുഴുവന്‍ പെന്‍ഷന്‍ തന്നെ നല്‍കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 50 ശതമാനമായിരിക്കും ആശ്രിത പെന്‍ഷന്‍. മുമ്പ് 50 ശതമാനമായിരുന്നു എല്ലാകാലത്തും ആശ്രിതപെന്‍ഷന്‍.  സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ പെന്‍ഷന്‍ ബോര്‍ഡിലേക്ക് അടയ്ക്കേണ്ട വിഹിതത്തില്‍ കുടിശ്ശിക വരുത്തിയാല്‍ 24 ശതമാനം പലിശ ഈടാക്കിയിരുന്നത് 10 ശതമാനമായി കുറച്ചു. പെന്‍ഷന്‍ നിര്‍ണയത്തിനുള്ള യോഗ്യ സേവന കാലാവധി നിശ്ചയിക്കുമ്പോള്‍ പ്രൊബേഷന്‍ കാലാവധി കൂടി കണക്കിലെടുക്കാന്‍ തീരുമാനിച്ചു. പി വേണുഗോപാല്‍, എസ് ലളിതാംബിക,  ചെയര്‍മാന്‍ സി ദിവാകരന്‍ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക