|    Aug 22 Wed, 2018 9:56 am
FLASH NEWS

സഹകരണ കോളജില്‍ എസ്എഫ്‌ഐ അക്രമം; കെഎസ്‌യു പ്രവര്‍ത്തകന് പരിക്ക്

Published : 10th August 2018 | Posted By: kasim kzm

വടകര: കുരിക്കിലാട് സഹകരണ കോളേജില്‍ കെഎസ്‌യൂ പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ് ഐ യുടെ അക്രമം. അക്രമത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമായ അജ്മല്‍ അശ്‌റഫിനാണ് പരിക്കേറ്റത്.
യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോവുകയായിരുന്ന അജ്മലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് കെഎസ്‌യു ആരോപിച്ചു.
നേരത്തേയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കോളജില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ തീരുമാനം എടുത്തിരുന്നു.
സര്‍വ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി എസ്എഫ്‌ഐ അക്രമം അഴിച്ചു വിടുകയാണെന്ന് കെഎസ്‌യു ആരോപിച്ചു.
പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍, പുറന്തോടത്ത് സുകുമാരന്‍, അനൂപ് വില്യപ്പള്ളി, അഡ്വ.പിടികെ നജ്മല്‍, വിപി ദുല്‍ഖിഫില്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss