|    Jun 24 Sun, 2018 4:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഹകരണ എന്‍ജി. കോളജുകളിലെ മെറിറ്റ് സീറ്റുകള്‍ 60 ശതമാനമായി ഉയര്‍ത്തും

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജ്യൂക്കേഷന് (കേപ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം 50ല്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്താനും എന്‍ആര്‍ഐ ക്വാട്ട 15ല്‍ നിന്ന് അഞ്ചുശതമാനമായി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 35 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയില്‍ 10 ശതമാനം സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കായി മാറ്റിവയ്ക്കും. നിലവിലെ ഫീസ്ഘടനയില്‍ യാതൊരു മാറ്റവും വരുത്താതെയാണ് തീരുമാനം നടപ്പാക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ഉറപ്പുവരുത്തുന്നതിന് എംടെക് കോഴ്‌സുകളുടെ ഫീസ് ഘടന പുനപ്പരിശോധിക്കും.  പ്രധാനപ്പെട്ട കോളജുകള്‍ ഗവേഷണകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതോടൊപ്പം ചില ബ്രാഞ്ചുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറ്റും. പ്രഫഷനല്‍ വിദ്യാഭ്യാസമേഖലയിലെ സ്വാശ്രയവല്‍ക്കരണത്തിനു തടയിടാന്‍ പുതുതായി സര്‍ക്കാര്‍ നിയന്ത്രിത സഹകരണ കോളജുകള്‍ തുടങ്ങും. എന്‍ജിനീയറിങ് കോളജുകളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിന് എന്‍ബിഎ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുതുതായി എന്‍ജിനീയറിങ് കോളജുകള്‍ ആരംഭിക്കുന്നതിന് പകരം നിലവിലെ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ലോകബാങ്കില്‍ നിന്ന് കൂടുതല്‍ സഹായം ലഭികുന്നതിന് ശ്രമിക്കുകയും ചെയ്യും. ചില കോഴ്‌സുകളുടെ സംയോജന സാധ്യതാ റിപോര്‍ട്ട് തയ്യാറാക്കി മെച്ചപ്പെട്ട കോഴ്‌സുകള്‍ ആരംഭിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് വടക്കാഞ്ചേരിയില്‍ ആരംഭിച്ച എന്‍ജിനീയറിങ് കോളജിന്റെ കെട്ടിടനിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss