|    Nov 19 Sun, 2017 2:25 pm
FLASH NEWS

സഹകരണമേഖലയെ സിപിഎമ്മിന് തീറെഴുതാന്‍ നീക്കം: അഡ്വ. ഇ എം ആഗസ്തി

Published : 8th August 2017 | Posted By: fsq

 

ഇടുക്കി: സഹകരണമേഖല സ്വന്തം പാര്‍ട്ടിക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതി കൊടുക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും നടത്തുന്നതെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഇ എം ആഗസ്തി. ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കുക, രണ്ട് ടേമില്‍ കൂടുതല്‍ പ്രസിഡന്റായിരിക്കുവാന്‍ പാടില്ലാ എന്ന ജനാധിപത്യവിരുദ്ധ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരണത്തിലൂടെ സഹകാരികളുടെ സമ്പാദ്യമായ ഒരു ലക്ഷത്തി പതിനായിരം കോടി രൂപ തങ്ങള്‍ക്കിഷ്ടമുള്ള മേഖലകളിലേയ്ക്ക് തിരിച്ചു വിടുന്നതിനുവേണ്ടിയുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കിസ്ബിയ്ക്കാവശ്യമായ തുക ലാഭകരമല്ലാത്ത വിവിധ പ്രോജക്ടുകള്‍ക്കു വേണ്ടി വക മാറ്റുകവഴി സഹകരണ മേഖലയ്ക്ക് ഉണ്ടാകാവുന്ന ലാഭം ഇല്ലാതാക്കി സഹകരണ മേഖലയെ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിക്കുന്നതിനുള്ള ശ്രമമാണ് ഇതുവഴിയുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ.മണി, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍, കോണ്‍ഗ്രസ്സ് നേതാക്കളായ കെ.ആര്‍. സുകുമാരന്‍നായര്‍, ശ്രീമന്ദിരം ശശികുമാര്‍. ഒ.ആര്‍.ശശി, എം.ഡി. അര്‍ജ്ജുനന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക