|    Apr 23 Sun, 2017 11:17 pm
FLASH NEWS

സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ബിഐ കൂട്ടുനില്‍ക്കുന്നു:എസി മൊയ്തീന്‍

Published : 22nd November 2016 | Posted By: mi.ptk

niyamasabha

തിരുവനന്തപുരം: 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ആര്‍ബിഐ അംഗീകാരമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്ന് സഹകരണ മന്ത്രി എസി മൊയ്തീന്‍. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ആര്‍ബിഐയും കൂട്ടുനില്‍ക്കുകയാണെന്ന സംശയമാണ് ഇതുവഴി ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മൊയ്തീന്‍ ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ സഹകരണ മേഖല കള്ളപ്പണക്കാരുടെ താവളമാണെന്ന കേന്ദ്രനിലപാട് കേരളീയരെ അപമാനിക്കലാണെന്നും സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങളോടുള്ള ക്രിമിനല്‍ നടപടിയാണെന്നും  കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഏത് നടപടിക്കും പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നോട്ട് പിന്‍വലിക്കല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബിജെപി കരുതി. എന്നാല്‍ ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ജനം കണ്ണ് തുറന്ന് പ്രതികരിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലക്കെതിരായ കേന്ദ്ര നടപടി തിരുത്തണമെന്ന നിലപാടാണ് സര്‍ക്കാരിനും പ്രതിപക്ഷത്തിനുമുള്ളത്. എന്നാല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day