|    Nov 23 Thu, 2017 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹകരണമേഖലയിലെ പ്രതിസന്ധി: പ്രധാനമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍മൂലം നിശ്ചലമായ സംസ്ഥാനത്തെ സഹകരണ മേഖലയെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
1,30,000 കോടി രൂപ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ ഗ്രാമീണ മേഖലയുടെ നട്ടെല്ലാണ്. ഏറ്റവുമധികം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന സഹകരണ മേഖല കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ കാരണം തകര്‍ച്ച നേരിടുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളിലെയും എംഎല്‍എമാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത്. ഇതെല്ലാം പരിഗണിച്ച്, സഹകരണ മേഖലയെ രക്ഷിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി റിസര്‍വ് ബാങ്കിന് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
നോട്ട് പിന്‍വലിക്കല്‍ മൂലം സംസ്ഥാനത്തു സംജാതമായ അടിയന്തര സാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും നിയമസഭ തീരുമാനിച്ചിരുന്നു. എന്നാല്‍, അവരെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചത് വേദനയുണ്ടാക്കി. യഥാര്‍ഥത്തില്‍, പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുകയാണു ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും സംസ്ഥാനങ്ങളില്‍നിന്നുള്ള നിവേദകസംഘത്തെ ഇതുവരെ കാണാതിരുന്നിട്ടില്ല.
ഒരു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക്, ഈ തീരുമാനത്തിന്റെ ഗൗരവവും ഇതുണ്ടാക്കുന്ന മോശം കീഴ്‌വഴക്കവും അറിയാമെന്ന് കരുതുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ എരിതീയില്‍ നില്‍ക്കുമ്പോള്‍, കുത്തകകളെ സംരക്ഷിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക