|    Jun 25 Sun, 2017 3:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഹകരണബാങ്കിലെ നിക്ഷേപം: വൃദ്ധന്‍ ജീവനൊടുക്കി

Published : 22nd November 2016 | Posted By: SMR

എരുമേലി: സഹകരണ ബാങ്കില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ കറന്‍സി നിരോധന പ്രതിസന്ധിമൂലം നഷ്ടപ്പെടുമെന്ന മനോവിഷമത്തില്‍ വയോധികന്‍ തൂങ്ങിമരിച്ചു. പമ്പാവാലി കാളകെട്ടിയിലാണ് സംഭവം. ചെരിവ്‌വിള പുത്തന്‍വീട് ഓമനക്കുട്ടന്‍പിള്ള (73) ആണ് തൂങ്ങിമരിച്ച—ത്. പരേതന്റെ കണ്ണുകള്‍ ദാനംചെയ്തു.
മകനും ട്രഷറി ജീവനക്കാരിയായ മകളും സഹകരണ ബാങ്ക് ജീവനക്കാരും നിക്ഷേപം നഷ്ടപ്പെട്ടില്ലെന്നു പറഞ്ഞിരുന്നെങ്കിലും ഓമനക്കുട്ടന്‍പിള്ള ഇതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെന്ന് മകന്‍ ബിനു പോലിസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 11ന് മകന്റെ ഭാര്യയുടെ ചികില്‍സയ്ക്കായി വീട്ടുകാര്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് ഓമനക്കുട്ടന്‍പിള്ള തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈകീട്ട്  മൂന്നോടെ വീട്ടുകാര്‍ തിരിച്ചെത്തുമ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഭാര്യ: അമ്മിണിക്കുട്ടി. മക്കള്‍: ബിന്ദു, ബിനു. മരുമക്കള്‍: വിനോദ്, പാര്‍വതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക