|    May 24 Wed, 2017 11:44 am
FLASH NEWS

സഹകരണബാങ്കിന് മുന്നില്‍ സമരം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ തല്ലിയോടിച്ചു.

Published : 21st September 2016 | Posted By: mi.ptk

congress

കണ്ണൂര്‍:സഹകരണ ബാങ്കിന് മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കോണ്‍ഗ്രസിന്റെ ഭരണത്തിലുള്ള പയ്യന്നൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് മുന്നിലാണ് സംഭവം ഉണ്ടായത്. ബാങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. ഇവര്‍ക്കുനേരെ ബാങ്ക് ജീവനക്കാരായ കോണ്‍ഗ്രസുകാര്‍ ആക്രമണം നടത്തുകയായിരുന്നു.
ബാങ്കിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. നിയമനം പ്രതീക്ഷിച്ചിരുന്ന ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പട്ടികയില്‍പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കോഴ വാങ്ങിയാണ് നിയമനം നടത്തുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day