|    Jan 19 Thu, 2017 1:49 am
FLASH NEWS

സസ്‌പെന്‍ഷന്‍ ലഭിച്ചത് സ്വയം ശിക്ഷ വിധിക്കുന്ന ‘ആക്ഷന്‍ ഹീറോ’ എസ്‌ഐയ്ക്ക്

Published : 30th July 2016 | Posted By: sdq

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതിന് സസ്‌പെന്‍ഷനിലായത് സ്വന്തം നിലയില്‍ വിചിത്രമായ ശിക്ഷകള്‍ വിധിക്കുന്ന എസ്‌ഐ. സമീപകാലത്ത് ഇറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ നായക കഥാപാത്രമായ എസ്‌ഐയെ പോലെ കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ എല്ലാം തന്റെ പോലീസ് സ്‌റ്റേഷനാണെന്ന തരത്തിലുള്ള ശിക്ഷാ വിധികള്‍ ഇദ്ദേഹം കഴിഞ്ഞ ദിവസം നടപ്പിലാക്കിയത് വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ദിവസം മാനാഞ്ചിറ പരിസരത്ത് ബസ് കാത്തു നിന്ന വിദ്യാര്‍ഥിനികളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച്
ഏതാനും യുവാക്കളെ ഒറ്റക്കാലില്‍ 50 തവണ ചാടിച്ചും 100 തവണ പുഷ് അപ് ചെയ്യിച്ചും പെണ്‍കുട്ടികളെ ഇനി ശല്യപ്പെടുത്തില്ലെന്ന് ഉറക്കെ പ്രതിജ്ഞ ചെയ്യിപ്പിച്ചതും ഇന്ന് വാര്‍ത്തയായിരുന്നു. ഓപറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായാണ് വിമോദും സംഘവും യുവാക്കളെ പിടി കൂടി മറക്കാനാവാത്ത ശിക്ഷ നല്‍കിയത്.

മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത ടൗണ്‍ എസ്‌ഐ വിമോദ് കുമാറിന്റെ ഭാഗത്ത് നിന്ന് മൂന്ന് വീഴ്ചകള്‍ ഉണ്ടായതായാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. മാധ്യമങ്ങളെ വിലക്കട്ടെയെന്ന് എസ്‌ഐ കോടതിയോട് ചോദിക്കുകയായിരുന്നു. വാഹനം തിരിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ചെന്നപ്പോള്‍ പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വാഹനമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ പിടിച്ച് പൂട്ടിയിട്ട പോലീസ് നടപടി ന്യായീകരിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4,470 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക