|    Jan 18 Wed, 2017 11:57 pm
FLASH NEWS

സസ്‌പെന്‍ഷനിലായ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെ തിരിച്ചെടുക്കും

Published : 10th December 2015 | Posted By: SMR

തിരുവനന്തപുരം: എഡിബി വായ്പാ തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ തിരിച്ചെടുക്കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഫിറോസിനെ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഏത് തസ്തികയില്‍ നിയമിക്കണമെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ഫിറോസിന് പിആര്‍ഡി വകുപ്പില്‍ നിയമനം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭിച്ചശേഷമാവും ഏത് വകുപ്പില്‍ നിയമനം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എഡിബി വായ്പ അനുവദിപ്പിക്കാമെന്ന് പറഞ്ഞ് വ്യവസായിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഫിറോസിനെതിരായ കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക