|    Jun 21 Thu, 2018 5:53 pm
FLASH NEWS

സസ്യ ആരോഗ്യ ക്ലിനിക് – ഇക്കോ ഷോപ്പ് ഉദ്ഘാടനം

Published : 2nd June 2018 | Posted By: kasim kzm

അജാനൂര്‍്: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ കാസര്‍കോടിന്റെയും അജാനൂര്‍ പഞ്ചായത്ത് കൃഷി ഭവന്റേയും നേതൃത്വത്തില്‍ സസ്യ ആരോഗ്യ ക്ലിനിക് ഇക്കോഷോപ്പ് എന്നിവയുടെ ഉദ്ഘാടനവും പരിശീലന ക്ലാസും നടന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ സജനിമോള്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ നമ്പീശന്‍ വിജയേശ്വരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കരുണാകരന്‍ കുന്നത്ത്, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അനിത ഗംഗാധരന്‍, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ്് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി എം സൈനബ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം വി രാഘവന്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ സതി എന്നിവരും എം പൊക്ലന്‍, എ ദാമോദരന്‍, മൂലകണ്ടം പ്രഭാകരന്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം ശ്രീനിവാസന്‍, കെ മണികണ്ഠന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss