|    May 29 Mon, 2017 9:04 pm
FLASH NEWS

സസീര്‍ വധത്തിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎമ്മില്‍ ഭിന്നത

Published : 10th October 2016 | Posted By: SMR

ഈരാറ്റുപേട്ട: പത്താഴപ്പടിയിലെ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുന്നംപുറത്ത് കെ എം നസീറിന്റെ കൊലപാതത്തിലെ പ്രതികളായ സിപിഎം നേതാക്കള്‍ക്ക് ജയിലില്‍ നിന്നിറങ്ങിയ ശേഷം കഴിഞ്ഞ ദിവസം പാര്‍ട്ടി സ്വീകരണം നല്‍കിയത് വിവാദമാവുന്നു.
തിടനാട് നടന്ന പരിപാടിയിലാണ് കേസിലെ പ്രതികളായ ആറുപേര്‍ക്കും രഹസ്യമായി സ്വീകണം നല്‍കിയത്. നസീറിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയമായി സിപിഎം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ പാര്‍ട്ടിക്കു കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നതാണു സ്വീകരണ പരിപാടിയെന്നു പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
ലോക്കല്‍ കമ്മിറ്റിയിലെ ചില നേതാക്കളുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് നസീറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ ആരോപിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ പാര്‍ട്ടി വിരുദ്ധ നടപടികളും മറ്റും സംബന്ധിച്ചു മരണപ്പെട്ട നസീര്‍ നേതൃത്വത്തിനു നിരന്തരം പരാതി നല്‍കിയിരുന്നു.
ഇതു പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. തിടനാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കു പുറമേ നസീര്‍ വധത്തില്‍ പാര്‍ട്ടി നടപടിക്കു വിധേയരായ മുന്‍ പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നിവരും ഏരിയാ കമ്മിറ്റി അംഗവുമായ പഞ്ചായത്തു വൈസ് പ്രസിഡന്റ്, രണ്ട് ഏരിയാ കമ്മിറ്റിയംഗങ്ങള്‍ എന്നിവരും ഈ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. രാത്രി വൈകിയാണ് സ്വീകരവും വിരുന്നും സമാപിച്ചത്. സംഭവം കഴിഞ്ഞ രണ്ടു ദിവസത്തിനു ശേഷം ലോക്കല്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ഇക്കാര്യം അറിഞ്ഞു.
ഇതോടെയാണു സംഭവം വിവാദമായത്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ പാര്‍ട്ടിക്കാര്‍ തന്നെ കൊലപ്പെടുത്തിയ ഈരാറ്റുപേട്ടയിലെ ആദ്യ സംഭവം കൂടിയായിരുന്നു നസീര്‍ വധം. എതിര്‍ പാര്‍ട്ടിക്കാരെ മാത്രമല്ല സ്വന്തം പാര്‍ട്ടികാരനെയും നേതൃത്വത്തിന് എതിരു നിന്നാല്‍ കൊന്ന് ഇല്ലാതാക്കുമെന്ന സന്ദേശം കൂടിയാണു പാര്‍ട്ടി കൊലയിലൂടെ പൂറത്തു വന്നത്.
കൊലയാളികളെ സംരക്ഷിക്കുന്ന ചില പാര്‍ട്ടി നേതാക്കളുടെ ഇത്തരം നടപടി അംഗീകരിക്കാനാവില്ലെന്നും ഇതു സംബന്ധിച്ചു സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day