|    Nov 20 Tue, 2018 10:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സവര്‍ണ, അവര്‍ണ വേര്‍തിരിവിലൂടെ മുഖ്യമന്ത്രി വര്‍ഗീയത വളര്‍ത്തുന്നു: ചെന്നിത്തല

Published : 5th November 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ധൃതികൂട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ സവര്‍ണ, അവര്‍ണ വേര്‍തിരിവ് സൃഷ്ടിച്ച് കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘വിശ്വാസം സംരക്ഷിക്കൂ, വര്‍ഗീയതയെ തുരത്തൂ’ എന്ന മുദ്രാവാക്യവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ വിഭാഗീയതയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശബരിമലയിലെ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയുടെ പൂര്‍ണ ഉത്തരവാദി മുഖ്യമന്ത്രിയാണ്. കോടതിവിധി വന്ന് മണിക്കൂറുകള്‍ക്കകം യാതൊരു കൂടിയാലോചനയും കൂടാതെ ദേവസം ബോര്‍ഡിനെ നോക്കുകുത്തിയാക്കി യുവതികളെ മല കയറ്റുവാനാണു പോലിസ് സംവിധാനം ഉപയോഗിച്ച് പിണറായി വിജയന്‍ ശ്രമിച്ചതെന്നു ചെന്നിത്തല പറഞ്ഞു.
സിപിഎമ്മും ബിജെപിയും സംഘര്‍ഷം സൃഷ്ടിച്ച് ശബരിമലയില്‍ രക്തച്ചൊരിച്ചിലിന് തയ്യാറെടുക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്ന് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നം പരിഹരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss