|    Jul 23 Sun, 2017 10:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സല്‍മാന്‍ ഖാന്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് വനിതാ കമ്മീഷന്‍; പുതിയ നോട്ടീസയച്ചു

Published : 30th June 2016 | Posted By: SMR

ന്യൂഡല്‍ഹി: പുതിയ ചിത്രമായ സുല്‍ത്താന്റെ ഗുസ്തി ചിത്രീകരണം കഴിഞ്ഞപ്പോള്‍ താന്‍ ബലാല്‍സംഗത്തിനിരയായ സ്ത്രീയുടെ അവസ്ഥയിലായെന്ന പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. ദേശീയ വനിതാ കമ്മീഷന് സല്‍മാന്‍ ഖാന്‍ മറുപടി നല്‍കിയതായും എന്നാല്‍, മറുപടിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം അറിയിച്ചു.
അടുത്ത നടപടി എന്താണെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സല്‍മാന്റെ മറുപടിയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ല. അഭിഭാഷകരോട് ആലോചിച്ച് വിഷയം വിശദമായി പഠിക്കുമെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ മറുപടി ഇ-മെയിലായി അയച്ചത്. സല്‍മാന്‍ പരസ്യമായി മാപ്പു പറയണമെന്ന് കമ്മീഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതേ വിഷയത്തില്‍ ജൂലൈ എട്ടിന് നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് സല്‍മാനെതിരേ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ പുതിയ നോട്ടീസയച്ചു. ഇന്നലെ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സല്‍മാന്‍ എത്തിയില്ല. തുടര്‍ന്നാണ് പുതിയ സമന്‍സയച്ചത്. വിഷയം ദേശീയ വനിതാ കമ്മീഷന്‍ കേള്‍ക്കുന്നുണ്ടെന്നും ഒരേസമയം രണ്ടിടത്ത് കേള്‍ക്കേണ്ടതില്ലെന്നും കമ്മീഷനെ സല്‍മാന്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക