|    Feb 26 Mon, 2018 7:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സല്‍മാന്‍ ഖാനെ വെറുതെ വിട്ടു

Published : 19th January 2017 | Posted By: fsq

 

ജോധ്പൂര്‍: അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചുവെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദല്‍പത് സിങ് രാജ് പുരോതിയാണ് തെൡവുകളുടെ അഭാവത്തില്‍ ഖാനെ കുറ്റമുക്തനാക്കിയത്. 18 വര്‍ഷം മുമ്പ് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിനോടനുബന്ധിച്ചാണ് ഖാനെതിരേ അനധികൃതമായി തോക്ക് കൈവശം വച്ചതിന് ആയുധ നിയമപ്രകാരം കേസെടുത്തത്. 1998 ഒക്ടോബറിലാണ് ജോധ്പൂരിനടുത്ത് കങ്കാണിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. കനത്ത പോലിസ് കാവലിലാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതിയില്‍ സല്‍മാന്‍ ഖാനും സഹോദരി അല്‍വിറയും ഹാജരായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss