|    Sep 22 Fri, 2017 9:55 am
Home   >  Todays Paper  >  Page 1  >  

സല്‍മാന്‍ഖാന് എതിരേ വഞ്ചനക്കേസ്

Published : 13th July 2016 | Posted By: SMR

salman-khan

മുസഫര്‍പൂര്‍: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍, നടന്‍ അനുഷ്‌ക ശര്‍മ, സംവിധായകന്‍ അലിസഫര്‍ അബ്ബാസ് തുടങ്ങിയവര്‍ക്കെതിരേ കോടതിയില്‍ വഞ്ചനക്കേസ്. മുസഫര്‍പൂര്‍ നഗര്‍ സ്വദേശി മുഹമ്മദ് സാബിര്‍ അസാരി എന്ന സാബിര്‍ ബാബയാണ് ഇവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ‘സുല്‍ത്താന്‍’ എന്ന സിനിമ തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണെന്ന് ബാബ പറഞ്ഞു. സല്‍മാന്‍ഖാനോട് കഥ പറഞ്ഞപ്പോള്‍ സിനിമയാക്കുകയാണെങ്കില്‍ തനിക്ക് 20 ലക്ഷം രൂപ തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസ് പരിഗണിച്ച കോടതി അടുത്ത വാദം ഈ മാസം 26ലേക്കു മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക