|    Sep 23 Sun, 2018 3:35 pm
FLASH NEWS
Home   >  National   >  

സല്‍മാന്‍ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്

Published : 1st June 2018 | Posted By: sruthi srt

ആഗ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് ഹിന്ദു ഹി ആഗെ നേതാവും വിഎച്ച്പി പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ സഹായിയുമായ ഗോവിന്ദ് പരേഷാറ.സല്‍മാന്‍ നിര്‍മിക്കുന്ന ലവ് രാത്രി നവരാത്രി ഉല്‍സവത്തെ അപമാനിക്കുന്നതാണെന്നും അതിനാണ് ലവ് രാത്രിയെന്ന പേര് നല്‍കിയെതെന്നുമാണ് പരേഷാറയുടെ ആരോപണം.

സിനിമയുടെ പേരിനെതിരേ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.ആര്‍ക്കും സല്‍മാനെ അടിക്കാം. അവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. സിനിമയുടെ സെറ്റ് അടിച്ചുതകര്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നുമാണ് പരേഷാറുടെ പ്രഖ്യാപനം.രാജ്യത്ത് സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും വിഎച്ച്പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss