|    Jan 23 Mon, 2017 10:16 am
FLASH NEWS

സല്‍മാനെ ഇഷ്ടമാണ് പക്ഷേ വെറുപ്പും: ആമിര്‍ ഖാന്‍

Published : 3rd January 2017 | Posted By: Navas Ali kn

aamir-salman

ആമിര്‍, ഞാന്‍ നിങ്ങളെ വ്യക്തിപരമായി സ്‌നേഹിക്കുന്നു, പക്ഷേ തൊഴില്‍പരമായി വെറുക്കുന്നു.’ എന്ന് ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. ഗുസ്തി പ്രമേയമാക്കിയുള്ള ആമിര്‍ ഖാന്റെ ദംഗല്‍ സിനിമയെ പ്രശംസിച്ചു കൊണ്ട് സല്‍മാന്‍ ഖാനെഴുതിയ ട്വിറ്ററിലാണ് ഇഷ്ടവും വെറുപ്പും വിഷയമായത്. ‘ എന്റെ കുടുംബം ഇന്നു വൈകുന്നേരം ദംഗല്‍ സിനിമ കണ്ടു. അത് സുല്‍ത്താനെക്കാളും മെച്ചപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു എന്നും സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനു മറുപടിയായി ആമിറെഴുതിയത് ‘ സല്ലൂ, നിങ്ങളുടെ വെറുപ്പിലും ഞാന്‍ സ്‌നേഹം മാത്രമേ ആനുഭവിക്കുന്നുള്ളൂ എന്നാണ്, നിങ്ങളെ വെറുക്കുന്നതുപോലെ ഞാന്‍ സ്‌നേഹിക്കുന്നു എന്നും ആമിര്‍ കുറിച്ചു.
ബോളിവുഡിലെ രണ്ട് ഖാന്‍മാരായ സല്‍മാനും ആമിറും തൊഴില്‍പരമായ കടുത്ത മല്‍സരത്തിനിടയിലും ഇഷ്ടം മറച്ചുവെക്കാത്തവരാണ്. മുന്‍പ് സല്‍മാന്‍ ഖാന്‍ സുല്‍ത്താന്‍ എന്ന സിനിമയിലൂടെ ഗുസ്തിക്കാരുടെ ജീവിതം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഗുസ്തിക്കാരുടെ ജീവിതം പറയുന്ന ദംഗലുമായി ആമിറെത്തിയപ്പോള്‍ അത് ദിവസങ്ങള്‍ക്കകം തന്നെ 100 കോടി ക്ലബ്ബില്‍ കടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 643 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക