|    Jul 27 Thu, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സല്‍മാനെതിരേ ഹരിയാനയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി

Published : 28th June 2016 | Posted By: SMR

ചണ്ഡീഗഡ്: ബലാല്‍സംഗം പരാമര്‍ശത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ നിയമനടപടിയുമായി ഹരിയാനയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി.
പരാമര്‍ശം സംബന്ധിച്ച് സല്‍മാന്‍ മാപ്പുപറയണമെന്നും നഷ്ടപരിഹാരമായി 10 കോടി ഈടാക്കണമെന്നും ഹിസാര്‍ സ്വദേശിയായ പെണ്‍കുട്ടി സല്‍മാന്‍ ഖാന് അയച്ച നോട്ടീസില്‍ പറയുന്നു. സുല്‍ത്താന്‍ ചലച്ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു സ്ത്രീയുടെ അവസ്ഥ അനുഭവിക്കുന്നതായി തോന്നിയെന്ന സല്‍മാന്റെ അഭിപ്രായത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ബലാല്‍സംഗത്തിനിരയായവരെവച്ച് ഇത്തരം തമാശകള്‍ പറയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക