|    Nov 19 Sun, 2017 5:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സലിം ഇന്ത്യ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു

Published : 13th August 2017 | Posted By: fsq

 

കൊച്ചി: നടന്‍ ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ ഹരജി നല്‍കിയ ഫെഫ്ക മെംബറും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു. ആലുവ ജയില്‍ സൂപ്രണ്ടില്‍നിന്നും പ്രത്യേക അനുമതി നേടിയാണ് ഇദ്ദേഹം  സന്ദര്‍ശനം നടത്തിയത്. ജയിലിലായി ഒരു മാസം പൂര്‍ത്തിയാവുന്നതിനിടെ അഭിഭാഷകരും ബന്ധുക്കളുമല്ലാതെ മറ്റൊരാള്‍ ദിലീപിനെ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായി സന്ദര്‍ശനം കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ കമ്മീഷനില്‍ ഹരജി നല്‍കിയ ആള്‍ എന്ന നിലയിലാണ് സന്ദര്‍ശനത്തിനായി പ്രത്യേക അനുമതി നേടിയതെന്ന് സലിം പറഞ്ഞു. സിസിടിവിയുള്ള ജയില്‍ ഗാര്‍ഡിന്റെ മുറിയില്‍വച്ചായിരുന്നു സന്ദര്‍ശനം. സൂപ്രണ്ടിന്റെയും മറ്റു ജയില്‍ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടുമ്പോള്‍ അവിടെ പറയാന്‍ ഉദ്ദേശിക്കുന്ന വസ്തുതകളാണ് ദിലീപുമായി ചര്‍ച്ച ചെയ്തതെന്ന് സലിം പറഞ്ഞു.കഴിഞ്ഞ പത്തുദിവസത്തിലേറെയായി സന്ദര്‍ശനത്തിനായി ശ്രമിക്കുകയാണെന്നും ദിലീപ് തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനത്തിനുള്ള വഴി തുറന്നതെന്നും ഇദ്ദേഹം പറഞ്ഞു. രേഖകള്‍ സമര്‍പ്പിച്ച് സൂപ്രണ്ടില്‍ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു. ചാലക്കുടി നഗരസഭ ഡി സിനിമാസ് തിയേറ്റര്‍ അടച്ചുപൂട്ടിയപ്പോള്‍ സലിം ഇന്ത്യ നഗരസഭയ്ക്കു മുന്നില്‍ ശയനപ്രദക്ഷിണവും  അനിശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക