|    Jun 25 Mon, 2018 5:24 pm
FLASH NEWS
Home   >  News Today   >  

സലാലയില്‍ വന്‍നാശം വിതച്ച് മെക്കുനു: 12കാരി മരിച്ചു

Published : 26th May 2018 | Posted By: sruthi srt

സലാല: ഒമാനിലെത്തിയ മെക്കുനു ചുഴലിക്കാറ്റില്‍ സലാലയില്‍ വന്‍നാശ നഷ്ടം. ചുഴലിക്കാറ്റില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര്‍ തകര്‍ന്ന് വീണ് 12 വയസ്സുകാരി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. രക്ഷപ്പെടുത്തിയ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ ഒമന്‍ പോലിസ് അറിയിച്ചു.ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.

താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്.താഴെ നിലയിലെ വീടുകളില്‍ നിന്നും വീട്ടുപകരണങ്ങള്‍ അടക്കം ഒഴുകിപ്പോയി. കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ചില വാഹനങ്ങള്‍ ശക്തമായ വെള്ളത്തില്‍ ഒലിച്ചുപോകുകയും ചെയ്തു. ലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബത്തിലെ ആറ് പേരെ സൈനികര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 പേരെ രക്ഷപ്പെടുത്തി. മറ്റൊരു സ്ഥലത്ത് ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സൈനിക വിഭാഗം രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss